Yogi Adityanath announced compensation to the family of the soldier who died in the encounter in Rajouri; The Chief Minister of Uttar Pradesh will also give a government job to one of the family
ലക്‌നൗ: രജൗരിയിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടുംബത്തിന് 50 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. കൂടാതെ സൈിനകന്റെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
രജൗരിയിൽ വീരമൃത്യു വരിച്ച സൈനികൻ ക്യാപ്റ്റൻ ശുഭം ഗുപ്തയ്‌ക്ക് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തോടുള്ള ആദര സൂചകമായി ജില്ലയിലെ റോഡിന് ക്യാപറ്റൻ ശുഭം ഗുപ്ത എന്ന പേര് നൽകുമെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ 19-ാം തീയതി മുതലാണ് കാലകോട്ട് മേഖലയിൽ സൈന്യം തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനിടെ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ക്യാപ്റ്റൻ എം വി പ്രഞ്ജൽ, ക്യാപ്റ്റൻ ശുഭം എന്നിവരടക്കം അഞ്ച് സൈനികരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. കൂടാതെ ലഷ്‌കർ ഇ-ത്വയ്ബയുടെ പ്രധാന സൂത്രധാരനെയടക്കം മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…