Saturday, December 20, 2025

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തി യോഗി ആദിത്യനാഥ്

ലക്നൗ: രാഷ്ട്രീയ് സ്വയംസേവക് സംഘ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി, കൂടിക്കാഴ്ച നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ മാസം 25ന് യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കെയാണ് കൂടിക്കാഴ്ച്ച. ഗോരഖ്പൂരിലെ ആര്‍എസ്എസ് പ്രവിശ്യാ കാര്യാലയമായ മാധവ് ധാമില്‍വെച്ച് നടന്ന കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടുനിന്നു. മാര്‍ച്ച് 20, 21, 22 തീയതികളില്‍ മോഹന്‍ ഭാഗവത് ഗോരഖ്പൂരിലുണ്ടാകുമെന്നും. ഗോരക്ഷ പ്രവിശ്യയിലെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

അതേസമയം മാര്‍ച്ച് 25നാണ് രണ്ടാം യോഗി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.അന്നേ ദിവസം വൈകീട്ട് നാലിന്, ലക്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുകയെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ചടങ്ങില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ്, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Latest Articles