Monday, December 22, 2025

അഞ്ച് വര്‍ഷത്തിനിടെ യു.പിയില്‍ അഞ്ച് ലക്ഷം തൊഴിലവസരം സൃഷ്ടിച്ചു: യോഗി ആദിത്യനാഥ്

സോൻഭദ്ര: ഉത്തർപ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഞ്ച് ലക്ഷം തൊഴിലവസങ്ങളും രണ്ട് കോടി സ്വയം തൊഴിലവസരങ്ങളും സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു.
സോന്‍ഭദ്രയില്‍ പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിജെപി സർക്കാർ അഞ്ച് ലക്ഷം യുവാക്കൾ സര്‍ക്കാര്‍ ജോലി നല്‍കി. മാത്രമല്ല ‘ഹര്‍ഘര്‍ നാല്‍ യോജന’ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെ്യതതായി അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വീണ്ടും തിരിച്ചെത്തിയാല്‍ ജനങ്ങൾക്കായി ചെയ്യാനിരിക്കുന്ന സേവനങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഇതുപ്രകാരം കോര്‍പ്പറേഷന്‍ ബസുകളില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്നും കൃഷിഭൂമിയില്‍ ജലസേചനത്തിനും കൃഷിക്കും സൗജന്യമായി വെള്ളം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Related Articles

Latest Articles