You can lose weight by eating! Try this
ആഹാരം കഴിക്കുന്നതിൽ ചില ശരിയായ രീതികളുണ്ട്. നമ്മള്‍ കൃത്യമായ രീതിയിലാണ് ആഹാരം കഴിക്കുന്നതെങ്കില്‍ നമ്മളുടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകയില്ല. അതുപോലെ തന്നെ ഇത് തടി കുറയ്ക്കുന്നതിനും സഹായിക്കും. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആഹാരം കഴിക്കേണ്ട ശരിയായ രീതി ഏതെന്ന് നോക്കാം.
എപ്പോള്‍ കഴിക്കണം
മൂന്ന് നേരം ആഹാരം കഴിക്കണം എന്ന് നമ്മള്‍ ചെറുപ്പം മുതല്‍ കേള്‍ക്കുന്നതാണ്. ചിലര്‍ വിശന്നില്ലെങ്കില്‍ പോലും കഴിക്കണമല്ലോ എന്ന് ഓര്‍ത്ത് പലരും കഴിക്കും. എന്നല്‍, വിശക്കുമ്പോള്‍ മാത്രം ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.വിശപ്പ് കെടുന്നത് വരെ അല്ലെങ്കില്‍ വയര്‍ ആളികത്തുന്നത് വരെ ഒരിക്കലും ഇരിക്കരുത്. ഇത് വയറ്റില്‍ ഗ്യാസ് നിറയുന്നതിന് കാരണമാകും. എന്നാല്‍, നിങ്ങള്‍ക്ക് വിശപ്പ് ആരംഭിക്കുന്ന സമയത്ത് നിങ്ങള്‍ ആഹാരം കഴിച്ചാല്‍ അത് കൃത്യമായി ദഹിക്കുന്നതിനും കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാനും ഇത് സഹായിക്കും.
ചവച്ചരച്ച് കഴിക്കണം
പലരും പല രീതിയിലാണ് ആഹാരം കഴിക്കുന്നത്. ചിലര്‍ വേഗത്തില്‍ ധൃതി പിടിച്ച് കഴിക്കുമ്പോള്‍ പലപ്പോഴും ചവച്ചരച്ച് കഴിക്കാറില്ല. നമ്മള്‍ നല്ലരീതിയില്‍ ചവച്ചരയ്ക്കാതെ കഴിക്കുമ്പോള്‍ ആഹാരം ദഹിക്കാന്‍ സമയം എടുക്കുകയും ഇത് ശരീരഭാരം കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്.
അതിനാല്‍ ആഹാരം കഴിക്കാന്‍ ഇരിക്കുമ്പോള്‍ സാവധാനത്തില്‍ നല്ലപോലെ ചവച്ചരച്ച് കഴിക്കുന്നതാണ് നല്ലത്. ഇത് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ, ആഹാരത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരത്തില്‍ എത്തുന്നതിനും തടി വെക്കാതിരിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
സംസാരിക്കാതെ ഇരുന്ന് കഴിക്കാം
ആഹാരം കഴിക്കുമ്പോള്‍ സംസാരിക്കാതെ ഇരുന്ന് കഴികണം എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഈ പറയുന്നതിലും ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നല്ല ശാന്തമായിട്ടുള്ളതും അധികം ബഹളം ഇല്ലാത്തതുമായ സ്ഥലത്ത് ഇരുന്ന് നോക്കൂ.നിങ്ങള്‍ക്ക് നിങ്ങളുടെ ആഹാരത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ഇത് സഹായിക്കും. അതിനാല്‍ തന്നെ, കൃത്യമായ രീതിയില്‍ ആഹാരം കഴിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. നമ്മള്‍ കൃത്യമായ രീതിയിലാണ് ആഹാരം കഴിക്കുന്നതെങ്കില്‍ ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
അമിതമായി കഴിക്കാതിരിക്കാം
ചിലര്‍ക്ക് നല്ല സ്വാദുള്ള ആഹാരം കഴിക്കുമ്പോള്‍ വീണ്ടും കഴിക്കാന്‍ ഒരു തോന്നല്‍ അനുഭവപ്പെടാം. എന്നാല്‍, ഇത് എത്രത്തോളം നല്ലതല്ല എന്ന് നിങ്ങള്‍ക്ക് അറിയാമോ? നമ്മളുടെ വയര്‍ നിറഞ്ഞു കഴിഞ്ഞാല്‍ ആഹാരം കഴിക്കുന്നത് നിര്‍ത്തുന്നതാണ് നല്ലത്. വയറിന്റെ പകുതി മാത്രം ആഹാരം കഴിക്കാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുക.ചിലര്‍ക്ക് കഴിച്ച് കഴിഞ്ഞാലും വീണ്ടും വിശപ്പ് തോന്നാം. എന്നാല്‍ രണ്ടാമത് വീണ്ടും കഴിക്കുമ്പോള്‍ മുഴുവനും കഴിക്കാന്‍ ഇവര്‍ക്ക് പറ്റുകയുമില്ല. അഥായത്, ഇത്തരത്തില്‍ വിശപ്പ് മാറിയില്ല എന്ന് തോന്നിപ്പിക്കുന്നത് നിങ്ങളുടെ കൊതിയാണ്. കോതിയെ മാറ്റി നിര്‍ത്തി വിശപ്പ് എത്രത്തോളമുണ്ട് എന്ന് മനസ്സിലാക്കി കഴിച്ചാല്‍ വയര്‍ അമിതമായി നിറയുകയുമില്ല, ശരീരഭാരം കൂടുകയുമില്ല.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…