hrithik roshan
ബോളിവുഡിന്റെ എന്നത്തേയും ചോക്ലേറ്റ് ഹീറോയാണ് ഹൃത്വിക് റോഷൻ. ഇന്നും അദ്ദേഹത്തിന്റെ സിനിമകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഭംഗിയിലും, ശരീരപ്രകൃതത്തിലും, ഡാൻസിലുമെല്ലാം ഇന്നും അദ്ദേഹം മുന്നിൽ തന്നെയാണ്. ഇപ്പോഴിതാ വീണ്ടും ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങളാണ്. ബോളിവുഡിലെ സൂപ്പർ കപ്പിളായാണ് ഹൃത്വിക് റോഷനും സുസന്നെ ഖാനും അറിയപ്പെട്ടിരുന്നത്. ഇരുവരും പിരിഞ്ഞത് ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു.
വർഷങ്ങളായി വിവാഹമോചിതരായി കഴിഞ്ഞിരുന്ന ഹൃത്വിക് റോഷൻ-സൂസേന്‍ ദമ്പതികള്‍ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വീണ്ടും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത് വലിയ വാർത്തയായിരുന്നു. കൊറോണ കാലത്ത് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു ഇരുവരും താത്കാലികമായി ഒന്നിച്ചു താമസിക്കാന്‍ തീരുമാനം എടുത്തത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ഹൃത്വിക്കിന്റെ ചിത്രത്തിന് താഴെ വന്ന സുസന്നയുടെ കമന്റാണ്. കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ ഹോട്ട് ചിത്രം ഹൃത്വിക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഈ ചിത്രത്തിന് താഴെ “യൂ ലുക്ക് 21” എന്നാണ് സൂസൻ കമന്റ് ചെയ്തത്.
ബാല്യകാല സുഹൃത്തായ സുസന്നെയെ 2000 ലാണ് ഹൃത്വിക് വിവാഹം കഴിക്കുന്നത്. 13 വർഷങ്ങൾക്കു ശേഷം ഇരുവരും പിരിയുകയായിരുന്നു. എന്നാൽ വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും ജീവിതത്തിൽ പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. മക്കളായ ഹ്രെഹാൻ, ഹൃദാൻ എന്നിവർ ഇരുവരുടെയും കൂടെ മാറിമാറിയാണ് താമസം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…