Friday, December 12, 2025

ന്യൂയോർക്കിൽ സബ്‍വേ ട്രെയിനിൽ യാത്രക്കാരെ ബഹളം വച്ച് പേടിപ്പിച്ച് യുവാവ്; ഒടുവിൽ സഹയാത്രികന്റെ കൈയ്യാൽ ദാരുണാന്ത്യം

ന്യൂയോർക് : സബ്‍വേ ട്രെയിനിൽ ബഹളം വച്ചയാളെ സഹയാത്രികൻ കഴുത്ത് ഞെരിച്ച് ന്യൂയോർക്കിലെ ട്രെയിനിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ പുറത്ത് വിടാൻ പോലീസ് വൃത്തങ്ങൾ തയ്യാറായിട്ടില്ല. ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ ചിത്രീകരിച്ച വിഡിയോ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചപ്പോഴാണ് ഇക്കാര്യം പുറംലോകമറിയുന്നത്. സംഭവത്തിൽ 24 വയസ്സുള്ള സഹയാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്.

കൊല്ലപ്പെട്ടയാൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഇയാൾ ബഹളംവയ്ക്കാനും ശല്യപ്പെടുത്താനും തുടങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് സഹയാത്രികരിൽ ഒരാൾ പുറകിലൂടെ വന്ന് ഇയാളുടെ കഴുത്തിന് ചുറ്റിപ്പിടിച്ചു.തുടർന്ന് ഇരുവരും നിയന്ത്രണം വിട്ട് താഴെ വീണു.
തുടർന്ന് മറ്റു രണ്ടു യാത്രക്കാർ കൂടി വന്ന് ഇയാളുടെ കയ്യും കാലും ബന്ധിച്ചു.

കഴുത്തിന് ചുറ്റിപ്പിടിച്ചിരിക്കുന്നതിനാൽ ശ്വാസം മുട്ടിയാണ് ഇയാൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം വിവരം. കൂടുതൽ അന്വേഷണങ്ങൾക്കു ശേഷമാകും തുടർനടപടികൾ എന്നാണ് വിവരം.

Related Articles

Latest Articles