വാഷിങ്ടൺ: ലെബനനെതിരായ സൈനിക നീക്കങ്ങളെച്ചൊല്ലി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രമ്പും തമ്മിൽ കടുത്ത തർക്കമുണ്ടായതായി റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ അമേരിക്കൻ മാധ്യമമായ ‘ആക്‌സിയോസ്’ ആണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ചർച്ചയ്ക്കിടെ കടുത്ത ദേഷ്യത്തിലായ ട്രമ്പ് , നെതന്യാഹുവിനെതിരെ അസഭ്യവർഷം നടത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
“നിനക്ക് ഭ്രാന്താണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ഇപ്പോൾ ജയിലിൽ കിടക്കേണ്ടി വന്നേനെ” എന്ന് ട്രമ്പ് നെതന്യാഹുവിനോട് ആക്രോശിച്ചതായാണ് വിവരം. നെതന്യാഹുവിനെതിരായ അഴിമതിക്കേസ് വിചാരണകളിൽ അമേരിക്ക നൽകിയ രാഷ്ട്രീയ പിന്തുണയെ സൂചിപ്പിച്ചായിരുന്നു ട്രമ്പിന്റെ ഈ പരാമർശം. “ഞാൻ നിന്റെ ജീവൻ രക്ഷിക്കാൻ നോക്കുമ്പോൾ നീ എന്താണ് ഈ കാട്ടിക്കൂട്ടുന്നത്? ഇപ്പോൾ എല്ലാവർക്കും നിന്നെ വെറുപ്പാണ്. നിന്റെ ഈ പ്രവൃത്തികൾ കാരണം ലോകം മുഴുവൻ ഇസ്രായേലിനെയും വെറുക്കുകയാണ്” എന്നും അസഭ്യവാക്കുകൾ ഉപയോഗിച്ച് ട്രമ്പ് ഫോണിലൂടെ ചോദിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലബനനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ കാരണം, അമേരിക്കയുമായി നിലവിൽ നടന്നുവരുന്ന സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു. താൻ മുൻകൈയെടുത്തു നടത്തുന്ന നയതന്ത്ര നീക്കങ്ങൾക്ക് നെതന്യാഹുവിന്റെ ഏകപക്ഷീയമായ ആക്രമണങ്ങൾ വലിയ തിരിച്ചടിയായതാണ് ട്രമ്പിനെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്താനിരുന്ന വ്യോമാക്രമണത്തെ ട്രമ്പ് ശക്തമായി എതിർത്തു. ഈ നീക്കവുമായി മുന്നോട്ട് പോയാൽ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെ പൂർണ്ണമായും ഒറ്റപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പും ട്രമ്പ് നൽകി.
ഒടുവിൽ ട്രമ്പിന്റെ ശക്തമായ സമ്മർദ്ദത്തിന് വഴങ്ങി ബെയ്റൂട്ടിൽ നടത്താനിരുന്ന വ്യോമാക്രമണങ്ങളിൽ നിന്ന് ഇസ്രായേൽ താല്ക്കാലികമായി പിന്മാറിയതായാണ് സൂചന. കടുത്ത ഫോൺ സംഭാഷണത്തിന് ശേഷം ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോം വഴി ട്രമ്പ് തന്നെ കാര്യങ്ങൾ വിശദീകരിച്ചു. നെതന്യാഹുവുമായുള്ള ചർച്ച വളരെ ഫലപ്രദമായിരുന്നുവെന്നും ബെയ്റൂട്ടിൽ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ ഉറപ്പുനൽകിയതായും ട്രമ്പ് കുറിച്ചു. കൂടാതെ താൻ ഹിസ്ബുള്ള പ്രതിനിധികളുമായും സംസാരിച്ചുവെന്നും, പരസ്പരം ആക്രമിക്കില്ലെന്ന് ഇരുവിഭാഗവും സമ്മതിച്ചതായും ട്രമ്പ് അവകാശപ്പെട്ടു.
എന്നാൽ ട്രമ്പിന്റെ ഈ അവകാശവാദങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് ഇസ്രായേൽ ഔദ്യോഗികമായി പുറത്തുവിട്ടത്. ഹിസ്ബുള്ളയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ ബെയ്റൂട്ടിൽ ശക്തമായ പ്രത്യാക്രമണം നടത്തുമെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. ഒപ്പം, തെക്കൻ ലബനനിലെ തങ്ങളുടെ സൈനിക നീക്കങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും ഇസ്രായേൽ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…