Kerala

ചങ്ങമ്പുഴ ചിന്തയോട് പൊറുക്കട്ടെ!! വാഴക്കുല കവിത രചിച്ചത് വൈലോപ്പിള്ളിയെന്ന് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം തന്റെ ഗവേഷണ പ്രബന്ധത്തിൽ

തിരുവനന്തപുരം : യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിനു ഡോക്ട്രേറ്റ് നൽകിയ ഗവേഷണ പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ പ്രശസ്തമായ കവിതകളിലൊന്നായ വാഴക്കുലയുടെ രചയിതാവിന്‍റെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത് വൈലോപ്പിള്ളിയെന്നാണ് .കേരള സര്‍വകലാശാലയിലെ മുൻ പ്രോ വൈസ്ചന്‍സലറായിരുന്ന ഡോ.പി.പി.അജയകുമാറിന്‍റെ ഗൈഡൻസിലായിരുന്നു ഇവർ ഗവേഷണം പൂര്‍ത്തിയാക്കിയത്. പ്രബന്ധത്തിലെ ആദ്യ അധ്യായത്തില്‍തന്നെയാണ് ഈ ആന മണ്ടത്തരം രേഖപ്പെടുത്തിയിരിക്കുന്നത്.

നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലിഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴിലായിരുന്നു പഠനം. ആന മണ്ടത്തരമെഴുതിയ പ്രബന്ധത്തിൽ ഇവർക്ക് ഡോക്ടറേറ്റും നൽകി. ചിന്തയും ഗൈഡും ഈ വലിയ പിഴവ് കണ്ടെത്തിയില്ല. സര്‍വകലാശാലയുടെ വിവിധ സമിതികളോ വിദഗ്ധരോ ഗവേഷണ ബിരുദം നല്‍കും മുന്‍പൊന്നും തെറ്റ് തിരിച്ചറിഞ്ഞുമില്ല. ഇങ്ങനെയൊരു കാര്യം ഓര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും പറഞ്ഞു ചിന്താ ജെറോം തടി തപ്പി.

Anandhu Ajitha

Recent Posts

വീണാ വിജയൻറെ വിദേശ അക്കൗണ്ടുകളിൽ എത്തിയ പണം മസാല ബോണ്ട് കള്ളപ്പണമോ ?

ഷോൺ ജോർജിന് വിവരം നൽകുന്നത് സിപിഎമ്മിലെ ഉന്നതൻ ? പുതിയ വെളിപ്പെടുത്തലുകളിൽ ഇ ഡി അന്വേഷണം ഉടൻ ? #shonegeorge…

5 hours ago

നരേന്ദ്രമോദി ഗാന്ധിജിയെ അറിയില്ലെന്നു പറഞ്ഞോ ? ഗാന്ധി സിനിമയെകുറിച്ചു പറഞ്ഞത് ഇതാണ്..കേട്ടു നോക്കൂ..

പ്രധാനമന്ത്രി നരേന്ദ്രമോദി 15 ലക്ഷം തരാമെന്നു പറഞ്ഞ് പറ്റിച്ചു എന്ന ആരോപണം ഇപ്പോള്‍ ആരും പറയാറില്ല. കാരണം മോദി എന്താണ്…

5 hours ago

നര്‍മ്മദാപരിക്രണം നടത്തിയ മലയാളി ഗണേഷ് കെ അയ്യരുടെ വിചിത്രാനുഭവങ്ങള്‍ | അഭിമുഖം

മൂന്നു സംസ്ഥാനങ്ങളിലെ ജലസമൃദ്ധിയാണ് നര്‍മ്മദാ നദി. മദ്ധ്യപ്രദേശ് , മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി അറബിക്കടലില്‍ പതിക്കുന്നു. നര്‍മ്മദാ…

5 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു !അവസാനഘട്ട പോളിങ് മറ്റന്നാൾ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാമത്തെയും ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട…

6 hours ago

ഹിന്ദു- മുസ്ളിം വിവാഹങ്ങള്‍ സാധുവല്ല| വിഗ്രഹാരാധകരുമായി മുസ്ളിങ്ങള്‍ക്ക് വിവാഹ ബന്ധം പാടില്ല

മുഹമ്മദന്‍ നിയമമനുസരിച്ച്, വിഗ്രഹാരാധകരോ അഗ്നി ആരാധകരോ ആയവരുമായുള്ള വിവാഹം സാധുവായ വിവാഹമല്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍…

6 hours ago