Monday, December 15, 2025

വിമാനത്തിനുള്ളിലെ യൂത്ത് കോൺഗ്രസ് അതിക്രമം മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയെന്ന് ഇൻഡിഗോ .

തിരുവനന്തപുരം; വിമാനത്തിനുള്ളിലെ യൂത്ത് കോൺഗ്രസ് അതിക്രമം മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയെന്ന് ഇൻഡിഗോ. .
ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഇൻഡിഗോ മാനേജർ പൊലീസിനും മറ്റു ഏജൻസികൾക്കും നൽകി.
മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്തിനുള്ളിലുള്ളപ്പോഴാണ് സംഭവം. മുഖ്യമന്ത്രി സീറ്റ് ബൽറ്റ് മാറ്റുന്ന സമയത്ത്
സംഘാഗങ്ങൾ ആക്രോശവമുമായി മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. മോശമായ ഭാഷയാണ് ഇവർ ഉപയോഗിച്ചത്.

സീറ്റിലിരിക്കാൻ വിമാന ജീവനക്കാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അവർ അനുസരിച്ചില്ല. യാത്രക്കാർ ഇവരെ തടയാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.വ്യോമയാന ചട്ടങ്ങളുടെ ലംഘനമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്രൂ , പൈലറ്റ്, ക്യാപ്റ്റൻ തുടങ്ങിയവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് മാനേജർ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇൻഡിഗോയുടെ റിപ്പോർട്ട് അതിക്രമം കാട്ടിയ യൂത്ത് കോൺഗ്രസുകാർക്ക് കൂടുതൽ കുരുക്കാകും.

Related Articles

Latest Articles