Friday, December 19, 2025

സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ കുളിക്കാനിറങ്ങി; വർക്കലയിൽ യുവാവ് മുങ്ങിമരിച്ചു

തിരുവനന്തപുരം: വർക്കല പാപനാശം ഏണിക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ കുളിക്കാനിറങ്ങിയതായിരുന്നു റിയാദ്.

തിരയിപ്പെട്ട റിയാദിനെ സുഹൃത്തുക്കൾ കരയ്‌ക്ക് എത്തിച്ച് സിപിആർ നൽകി. അഗ്നിരക്ഷാ സേനയും ടൂറിസം പൊലീസും സ്ഥലത്തെത്തി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലം​ഗ സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസമാണ് റിയാദ് വർക്കലയിൽ എത്തിയത്.

Related Articles

Latest Articles