കൊച്ചി: നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം. സംഭവത്തിൽ മർദ്ദനമേറ്റവർക്കെതിരെയാണ് പോലീസ് കേസെടുത്തത് എന്നാണ് ആക്ഷേപം. കൊച്ചി മറൈന്‍ഡ്രൈവിലെ നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം ലഘുലേഖകള്‍ വിതരണം ചെയ്ത ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍പ്രവര്‍ത്തകരായ കൊല്ലം സ്വദേശി മുഹമ്മദ് ഹനീന്‍, എളമക്കര സ്വദേശി റിജാസ് എന്നിവരെയാണ് സംഘാടകര്‍ മര്‍ദ്ദിച്ചത്. വേദിയിൽ മുഖ്യമന്ത്രി എത്തും മുമ്പായിരുന്നു സംഭവം.
മഖ്ത്തൂബ് മീഡിയ റിപ്പോര്‍ട്ടറും സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ റിജാസിന്‌റെ പേരില്‍ പോലീസ് കള്ളക്കേസെടുത്തതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിനാണ് തങ്ങളെ അക്രമിച്ചതെന്ന് മര്‍ദനമേറ്റ മുഹമ്മദ് ഹനീന്‍ പറഞ്ഞു. റിജാസിന്റെ മണ്ഡലമായ എറണാകുളത്ത് നവകേരള സദസ് എത്തിയതോടെയാണ് മുഖ്യമന്ത്രിയെയും മാധ്യമങ്ങളേയും ഇത് അറിയിക്കണമെന്ന് തോന്നിയതെന്നും വേദിക്കരികെ ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യവും വിളിച്ച് ലഘുരേഖകള്‍ വിതരണം ചെയ്ത തങ്ങളെ പോലീസ്, സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും ഹനീൻ കൂട്ടിച്ചേർത്തു . യുവാക്കളെ മര്‍ദ്ദിക്കുന്നത് പോലീസ് കണ്ടുനിന്നെന്നും നടപടിയെടുത്തില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്

