കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പതിനാലുവയസുകാരിയെ പീഡിപ്പിച്ച വ്‌ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ. സമൂഹ മാദ്ധ്യമങ്ങളിൽ ഷാലു കിങ് എന്നറിയപ്പെടുന്ന കാസർഗോഡ് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് വിദേശത്ത് നിന്നു മടങ്ങി വരുമ്പോൾ മംഗലാപുരം വിമാനത്താവളത്തിൽ വെച്ച് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
2016-ൽ ഇയാൾ ആദ്യ വിവാഹം കഴിച്ചിരുന്നു. ഇതിൽ ഇയാൾക്ക് മൂന്ന് മക്കളുണ്ട്. ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് പതിനാലുകാരിയെ പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ സാമൂഹ മാദ്ധ്യമങ്ങൾ വഴിയായിരുന്നു പരിചയം. പിന്നീട് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. പിന്നാലെ കൊയിലാണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളം വഴി എത്തിയപ്പോഴായിരുന്നു പോലീസ് പിടികൂടിയത്.

