India

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയ്ക്ക് ജോലി നൽകി കര്‍ണാടക സര്‍ക്കാര്‍; നിയമനം മുഖ്യമന്ത്രിയുടെ ഓഫീസിൽ

മംഗളൂരു: കൊലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കി കര്‍ണാടക സര്‍ക്കാര്‍. ദക്ഷിണ കന്നഡ ജില്ല സമിതി അംഗം പ്രവീണ്‍ നെട്ടാരുവിന്റെ (32) വിധവ നൂതന്‍ കുമാരിക്കാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസില്‍ ജോലി നല്‍കിയത്. 30,350 രൂപ ശമ്പളത്തില്‍ ക്ലര്‍ക്ക് തസ്തികയില്‍ കരാര്‍ വ്യവസ്ഥയിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ 115 സി. ഗ്രൂപ്പ് ജീവനക്കാരില്‍ ഒരാളായാണ് നൂതന്‍ കുമാരി ജോലിചെയ്യുക.

1977ലെ കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടപ്രകാരം നേരിട്ട് നിയമനം നടത്താവുന്ന തസ്തികയാണിത്. ഇതിന് മുകളിലെ പദവികളില്‍ നേരിട്ട് നിയമനം സാധ്യമാവില്ല. ഇന്നലെ പുറത്തിറങ്ങിയ നിയമന ഉത്തരവിന് ഈ മാസം 22 മുതല്‍ പ്രാബല്യമുണ്ട്. നിലവിലെ മുഖ്യമന്ത്രി തുടരുന്നത് വരെയോ മറ്റൊരു ഉത്തരവ് വരെയോയാണ് നിയമന കാലാവധി.

ജൂലൈ 26നാണ് പ്രവീണിനെ തന്റെ പുത്തൂര്‍ നെട്ടറുവിലെ കോഴിക്കട അടച്ച്‌ പോവാന്‍ നേരം ബൈക്കുകളില്‍ എത്തിയ സംഘം കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപിയുള്‍പ്പെടെ നേതാക്കളേയും മന്ത്രിമാരെയും എംഎല്‍എമാരെയും അടക്കം ജനപ്രതിനിധികളെ തെരുവുകളില്‍ തടഞ്ഞിരുന്നു. സംസ്ഥാനത്തെ ചില യുവമോര്‍ച്ചാ നേതാക്കളും പ്രവര്‍ത്തകരും രാജിവെക്കുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് ജൂലൈ 28ന് നടത്താന്‍ നിശ്ചയിച്ച ബസവരാജ് ബൊമ്മൈ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷിക പരിപാടികള്‍ പോലും മാറ്റിവെക്കേണ്ടി വന്നിരുന്നു. പോപുലര്‍ ഫ്രണ്ട്, കേരള ബന്ധങ്ങള്‍ ഉണ്ടെന്ന് ആരോപിക്കപ്പെട്ട പ്രവീണ്‍ വധക്കേസ് കര്‍ണാടക സര്‍ക്കാര്‍ എന്‍.ഐ.എക്ക് കൈമാറി. ഈ കേസിന്റെ അന്വേഷണമാണ് പി.എഫ്.ഐ നിരോധിക്കാന്‍ കാരണമാവുന്ന തെളിവുകള്‍ ശേഖരിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കാന്‍ എന്‍.ഐ.എയെ സഹായിച്ചത്.

പ്രവീണിന്റെ വിധവക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ദൊഡ്ഢബല്ലപ്പൂരില്‍ ബിജെപിയുടെ ജനസ്പന്ദന റാലിയില്‍ പ്രഖ്യാപനം നടത്തിയത് ഈ മാസം ആദ്യമാണ്. പ്രവീണ്‍ വധത്തെത്തുടര്‍ന്ന് വീട്ടില്‍ എത്തിയ മുഖ്യമന്ത്രി 25 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം കൈമാറിയിരുന്നു. എന്നാല്‍ ദക്ഷിണ കന്നഡ ജില്ലയില്‍ ഇതേ കാലത്തുകൊല്ലപ്പെട്ട മറ്റു രണ്ട് യുവാക്കളുടെ കുടുംബത്തോട് മുഖ്യമന്ത്രിയും സര്‍ക്കാറും നീതിപുലര്‍ത്തിയില്ലെന്ന് ആക്ഷേപമുണ്ട്.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് വിപുലമായ സുരക്ഷാ ഒരുക്കങ്ങൾ: ഭക്തജനങ്ങൾക്ക് പൂർണ്ണ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ കളക്ടറേറ്റിൽ ഉന്നതതല അവലോകനയോഗം!

വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…

2 hours ago

ആഗോള രാഷ്ട്രീയ വേദികളിൽ ഭാരതത്തിന്റെ മാതൃകാപരമായ കരുത്ത് അംഗീകരിക്കപ്പെടുന്നു: ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്!

ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…

3 hours ago

അയ്യപ്പസന്നിധിയിൽ ഇനി തനത് കേരളീയ സദ്യ: പുലാവും ഉപ്പുമാവും മാറ്റി സമ്പൂർണ്ണ സദ്യ വിളമ്പി തിരുവിതാംകൂർ ദേവസ്വം ബോർഡ്!

മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…

3 hours ago

ബംഗ്ലാദേശ് രാഷ്ട്രീയ സംഘർഷം ലണ്ടൻ തെരുവുകളിലേക്ക്: അവാമി ലീഗ് പ്രതിഷേധത്തെ തുടർന്ന് എൻസിപി നേതാവ് നഹിദ് ഇസ്ലാം പിൻവാതിലിലൂടെ രക്ഷപ്പെട്ടു!

ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…

7 hours ago

കളിക്കളത്തിൽ നിന്ന് ടീം മാനേജ്‌മെന്റിലേക്ക്: ചെന്നൈ സൂപ്പർ കിങ്‌സിൽ പുതിയ ദൗത്യവുമായി എം.എസ് ധോണി

ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…

7 hours ago

ശബരിമല തീർത്ഥാടകരുടെ അധിക യാത്രാനിരക്ക് കുറയ്ക്കണം സൗജന്യ ബസ് സർവീസിന് സംഘടനകളെ അനുവദിക്കണം: ബിജെപി

തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…

7 hours ago