കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം (Yuvraj Singh) യുവരാജ് സിങ്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് യുവി ഇക്കാര്യം അറിയിച്ചത്.
“ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്. പൊതുവായുള്ള ആവശ്യപ്രകാരം ഫെബ്രുവരിയിൽ കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തിരച്ചു വരവിന്റെ അത്രയും ഉണര്‍വ് നല്‍കുന്ന ഒന്നില്ല. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി. ഇത് എനിക്ക് വളരെയധികം വിലപ്പെട്ടതാണ്. ഇന്ത്യയെ പിന്തുണയ്ക്കുക. യഥാര്‍ത്ഥ ആരാധകര്‍ മോശം സമയങ്ങളിലും ടീമിനൊപ്പം ഉണ്ടാകും,” യുവരാജ് പറഞ്ഞു.
2007ലും 2011ലും ഇന്ത്യ ലോകകപ്പ് കിരീടം മുത്തമിട്ടപ്പോള്‍ തിളങ്ങി നിന്നത് യുവരാജായിരുന്നു. ഇന്ത്യന്‍ ടീമില്‍ യുവരാജ് ഒഴിച്ചിട്ട നാലാം നമ്പറിലേക്ക് ഇതുവരെയായും അനുയോജ്യനായ പകരക്കാരനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നത് യുവരാജിന്റെ മികവിനെ എടുത്ത് കാട്ടുന്നു. ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും 9 വിക്കറ്റും 304 ഏകദിനത്തില്‍ നിന്ന് 8701 റണ്‍സും 111 വിക്കറ്റും 58 ടി20യില്‍ നിന്ന് 1177 റണ്‍സും 28 വിക്കറ്റും 132 ഐപിഎല്ലില്‍ നിന്നായി 2750 റണ്‍സും 36 വിക്കറ്റുമാണ് യുവരാജിന്റെ പേരിലുള്ളത്.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…