Monday, December 22, 2025

അച്ഛനെയാണെനിക്കിഷ്ടം: ഇന്ന് ലോക പിതൃദിനം

നമ്മെ വളര്‍ത്തി വലുതാക്കാനായി രാപ്പകല്‍ കഷ്ടപ്പെടുന്ന, നമുക്ക് വേണ്ടി നിരവധി ത്യാഗങ്ങള്‍ ചെയ്ത അച്ഛന്മാരെ ആദരിക്കാനാണ് ഈ ദിനം. പിതൃദിനമാണെന്ന് പലരും ഓര്‍ക്കാന്‍ മറക്കും. പത്തു മാസം ചുമന്നുപെറ്റതിന്റെ കണക്കോ കുടിച്ചുവറ്റിച്ച മുലപ്പാലിന്റെ അളവോ പറയാനില്ലാത്ത അച്ഛനെ ഓര്‍ക്കാനുള്ള ദിനം

1909ല്‍ ഒരു മാതൃദിനം ആഘോഷിക്കുമ്പോഴാണ് പിതൃദിനത്തെക്കുറിച്ചുള്ള ആശയം വാഷിങ്ടണിലെ സോണാര ഡോഡിന്റെ ഉള്ളില്‍ മിന്നിയത്. തന്റെ അച്ഛനെ ആദരിക്കാന്‍ ഒരു പ്രത്യേകദിനത്തിന്റെ ആവശ്യമുണ്ടെന്ന് അവള്‍ ചിന്തിച്ചു.

ആറാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിനിടയില്‍ മരണമടഞ്ഞ പ്രിയഭാര്യയുടെ ഓര്‍മ്മകളുമായി കഴിഞ്ഞിരുന്ന അച്ഛന്‍ വില്യം സ്മാര്‍ട്ടിനോട് അവള്‍ക്കത്രയ്ക്കിഷ്ടമായിരുന്നു. അങ്ങനെയാണ് പിതൃദിനം രൂപംകൊള്ളുന്നത.്

നിങ്ങളെ കൈപിടിച്ചു നടത്തിയ വഴികളിലൂടെ അവരെ കൈപിടിച്ചു നടത്താന്‍, ചൊല്ലിത്തന്നെ വാക്കുകള്‍ അവര്‍ക്കായി മടുപ്പില്ലാതെ സ്നേഹപൂര്‍വം തിരിച്ചുചൊല്ലിക്കൊടുക്കാന്‍ നമുക്കാവണം. കാരണം, അവരുടെ കൈപിടിച്ചാണു നാം പിച്ചവച്ചു നടന്നത്. അവരുടെ കൈകളിലാണു ഭയമില്ലാതെ നാം ഉറങ്ങിയത്.

അവരുടെ ത്യാഗമാണ് നമ്മളെ നാം ആക്കിയത്. അവരുടെ സ്വപ്നമാണ് നമ്മുടെ ജീവിതം. തിരികെയൊന്നും പ്രതീക്ഷിക്കാതെ അവര്‍ നമുക്കായി ചെയ്ത നന്മകള്‍ പുണ്യമായി നമ്മുടെ ജീവിതത്തില്‍ നിറയുമ്പോള്‍ പിതാവെന്ന മഹാ ചൈതന്യത്തെ നമിക്കാനാകണം.

Related Articles

Latest Articles