Saturday, December 20, 2025

അഫ്ഗാനിലെ ഗുരുദ്വാര ആക്രമണം: ഐഎസ് ഭീകരന്‍ അറസ്റ്റില്‍

കാബൂള്‍: 27 പേര്‍ കൊല്ലപ്പെട്ട അഫ്ഗാനിലെ ഗുരുദ്വാര ആക്രമണക്കേസില്‍ ഒരു ഐഎസ്‌ഐഎസ് ഭീകരനും നാലു കൂട്ടാളികളും പിടിയിലായതായി അഫ്ഗാന്‍ നാഷനല്‍ സെക്യൂരിറ്റികൗണ്‍സില്‍. പാകിസ്ഥാന്‍സ്വദേശിയായ മൗലവി അബ്ദുല്ലയാണ് പിടിയിലായത്. ഇസ്‌ലാം ഫാറൂഖി എന്നപേരിലാണ് ഇയാള്‍അറിയപ്പെടുന്നത്.

പാകിസ്ഥാന്‍ കേന്ദ്രമായിപ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുമായിഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് സംശയമുള്ളതിനാല്‍ ഇന്ത്യ ഈ അറസ്റ്റ് ശ്രദ്ധാപൂര്‍വമാണ് നിരീക്ഷിക്കുന്നത്. ഒറക്‌സായിജില്ലയിലെ മാമോസായിഗോത്ര മേഖലയില്‍നിന്നുള്ളയാളാണ് ഫാറൂഖി.ഖോറാസാന്‍ മേഖലയിലെ ഐഎസ് നേതാവാണ് ഇദ്ദേഹമെന്ന് അഫ്ഗാന്‍സുരക്ഷാ വിഭാഗം പറയുന്നു. ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ, മലയാളിയായ ഐ എസ് ഭീകരൻ, കാസർഗോഡ് സ്വദേശി മുഹ്സിൻ എന്നയാൾ ആണെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.

മാര്‍ച്ച് 25ന് ആണ് കാബൂളിലെ സിഖ് ഗുരുദ്വാര ഐഎസ്ഭീകരര്‍ ആക്രമിച്ചത്. 150 ഓളംആളുകള്‍ ഉണ്ടായിരുന്നസമയത്തായിരുന്നു ആക്രമണം. സംഭവത്തില്‍ 27പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles