ദില്ലി : ഇന്ത്യ- യൂറോപ്യന്‍ യൂണിയനുകളുടെ പങ്കാളിത്ത്വം ഉപയോഗപ്രദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ലോകത്ത് സമാധാനവും സ്ഥിരതയും നിലനിറുത്താനിത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സമ്മിറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ജനാധിപത്യം, ബഹുസ്വരത, അന്താരാഷ്ട്ര സ്ഥാപനങ്ങളോടുള്ള ബഹുമാനം, സ്വാതന്ത്ര്യം, സുതാര്യത എന്നീ മൂല്യങ്ങള്‍ പങ്കിടുന്നവരാണ്. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ലോക സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ തകര്‍ച്ചയുണ്ടായി. ഇതിനെ മറികടക്കാന്‍ ജനാധിപത്യ രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി . അതേസമയം, കോവിഡ് കാലത്ത് 150 ഓളം രാജ്യങ്ങള്‍ക്ക് മരുന്നെത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്നും അതിൽ അഭിമാനിക്കുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.

