നര്‍സുല്‍ത്താന്‍ : കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തേക്ക് മരുന്നുകള്‍ എത്തിച്ച ഇന്ത്യക്ക് നന്ദിയറിയിച്ച് കസാക്കിസ്ഥാന്‍. പ്രസിഡന്റ് ക്വാസിം ജൊമാര്‍ത് ത്വക്വായേവ് ആണ് ഇന്ത്യക്ക് നന്ദിയുണ്ടെന്ന് വ്യക്തമാക്കി രംംഗത്തെത്തിയത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ തെളിവാണ് ഇന്ത്യയുടെ നടപടിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും രാജ്യത്തോടും എറെ നന്ദിയുണ്ടെന്നുമായിരുന്നു ക്വാസിം ജൊമാര്‍ത് വ്യക്തമാക്കിയത്.
കോവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് ഉള്‍പ്പടെയുള്ള വൈദ്യ സഹായങ്ങളാണ് ഇന്ത്യ കസാക്കിസ്ഥാന്‍ എത്തിച്ചു നല്‍കിയത്. നേരത്തെയും കോവിഡ് പ്രതിരോധത്തിനായി കസാക്കിസ്ഥാന്‍ ഉള്‍പ്പെടെ 55 രാജ്യങ്ങളിലേക്ക് ഇന്ത്യ വൈദ്യ സഹായങ്ങള്‍ എത്തിച്ചിരുന്നു.

