Sunday, December 14, 2025

ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക്, പത്ത് പേർ രോഗമുക്തർ

തിരുവനന്തപുരം : ഇന്ന് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.അതേസമയം 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായി . 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇന്ന് ആശുപത്രിയില്‍ 84 പേരെയാണ് പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Related Articles

Latest Articles