കാസര്‍കോട്: കേരള അതിര്‍ത്തി ഗുണ്ടാസംഘത്തിന്റെയും കഞ്ചാവ് മാഫിയയുടെയും പിടിയില്‍. വെട്ടും കുത്തും ഇവിടെ പതിവ് കാഴ്ചയാണെന്നു നാട്ടുകാർ പറയുന്നു. പോലീസിനോട് പരാതി പറഞ്ഞാൽ ജീവനെടുക്കുമെന്നു ഭീഷണി. ഇതേ തുടർന്ന് കുറേ നാളുകളായി ആളുകളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് .
കഴിഞ്ഞ ദിവസം ഗുണ്ടാസംഘത്തിലെ നാല് പേരെ മഞ്ചേശ്വരം പൊലീസ്അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് രാത്രി തന്നെ മൊര്‍ത്തണയിലെ മുഹമ്മദലിയുടെ വീട് 20 അംഗ സംഘം എത്തിയാണ് തകര്‍ത്തത്. സംഘര്‍ഷത്തിനിടെ നേതൃത്വം നല്‍കിയ സാലിക്കിന് കുത്തേറ്റിരുന്നു. ഈ സംഭവത്തിലാണ് നാലുപേര്‍ പിടിയിലായത്. ഒന്നരമാസം മുമ്പ് പ്രദേശത്തെ ഒരു വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ ഒരുസംഘം തീവച്ച് നശിപ്പിച്ചിരുന്നു. ഇതിന് പരാതി നല്‍കിയതിന്റെ പേരില്‍ അബ്ദുള്‍ ഖാദര്‍ എന്നയാളുടെ വീട്ടില്‍ കയറി സംഘം ആക്രമണം നടത്തിയിരുന്നു. അബ്ദുല്‍ ഖാദറിനും ഭാര്യക്കും മകനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. പിന്നിട് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗൃഹനാഥനെ ഈ സംഘം തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.
രാത്രികാലത്ത് ഒറ്റക്ക് നടന്നുപോയാല്‍ പണം നല്‍കാതെ സംഘം വിടില്ല. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം കവരുന്നത്. സംഘത്തെ പേടിച്ച് ആരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു.

