തിരുവനന്തപുരം: കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസര്‍ ടിക്കാറാം മീണ. അതിൽ അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്ര കമ്മീഷനായിരിക്കും. തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ മേയ് അവസാനമോ ജൂണ്‍ ആദ്യമോ നടത്തണം. മേയ് മൂന്നിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് ഒരു വര്‍ഷമെങ്കിലും കാലാവധി ഉണ്ടെങ്കിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കൂടാതെ തദ്ദേശ വാര്‍ഡ് വിഭജന നടപടികളും നിലച്ചിരിക്കുകയാണ്. എന്നാൽ വാര്‍ഡ് വിഭജനം ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് നടക്കണം. കോവിഡ് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

