Friday, December 19, 2025

എറണാകുളത്ത് 14 കാരിയെ ക്രൂരമായി പീഡിപ്പിച്ചസംഭവം. കൂടുതൽ പ്രതികള്‍ക്കായി പൊലീസ് യുപിയിലേക്ക്

കൊച്ചി: എറണാകുളം മഞ്ഞുമലിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് യുപിയിലേക്ക്. മൂന്ന് പ്രതികളെ കൂടിയാണ് ഇനി പിടികൂടാനുള്ളത്. ഇതിനായി കേരളാ പൊലീസ് യുപി പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.

ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നീ മൂന്ന് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീ‍ഡനവിവരം പറയുന്നത്.

തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. മാർച്ച് മുതൽ ഓഗസ്റ്റ് വരെ പെൺകുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles