Sunday, December 21, 2025

എസ് ഡി പി ഐ ഭീകരർ ആക്രമിച്ചുകൊന്ന വിനോദിൻ്റെ കുടുംബത്തിന് സഹായവുമായി ഹിന്ദു സേവാകേന്ദ്രം

ഒറ്റപ്പാലം: ഒറ്റപ്പാലം പനമണ്ണയില്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളുടെ ആക്രമണത്തില്‍ വെട്ടേറ്റു മരിച്ച വിനോദിന്റെ കുടുംബത്തിന് ഹിന്ദു സേവാകേന്ദ്രം വീണ്ടും സഹായധനം എത്തിച്ചു.

ഗുരുതരമായി പരിക്കേറ്റ വിനോദിന്‍റെ ചികിത്സയ്ക്ക് ഒരു വലിയ തുക ചെലവായിരുന്നു. സാധാരണക്കാരായ കുടുംബത്തിന് അത് വലിയ സാമ്പത്തിക ബാധ്യത ആണ് ഉണ്ടാക്കിയത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നേരത്തെ തന്നെ വിനോദിന്റെ കുടുംബത്തിന് കൈമാറിയിരുന്നു. അത് കൂടാതെയാണ് ഇന്ന് ഹിന്ദു സേവാ കേന്ദ്രം പ്രവര്‍ത്തകര്‍ സ്വരൂപിച്ച രണ്ടു ലക്ഷം രൂപ കൈമാറിയത്.

Related Articles

Latest Articles