മുംബൈ: കുരങ്ങുകളിൽ കോവിഡ് പ്രതിരോധ വൈറസ് പരീക്ഷണം നടത്താൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി. മഹാരാഷ്ട്ര വനം വകുപ്പാണ് നിർണായക പരീക്ഷണം കുരങ്ങുകളിൽ നടത്താൻ അനുവാദം നൽകിയത്.
പരീക്ഷണത്തിനായി മൂന്നും നാലും വയസുള്ള 30 കുരങ്ങുകളെ പിടികൂടാനാണ് തീരുമാനം. കുരങ്ങുകളെ പൂനെയിലെ വദ്ഗാവ് വനത്തിൽ നിന്ന് പിടികൂടും.

