ദില്ലി : കേന്ദ്രമന്ത്രിസഭയിൽ ഉടൻ അഴിച്ചുപണിയുണ്ടാകുമെന്ന് സൂചന. ചില മുതിർന്ന മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരെ വകുപ്പുകളിൽ നിന്ന് നീക്കം ചെയ്ത് പാർട്ടിയുടെ ചുമതല ഏൽപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്.
ഇതിനിടെ, പുതുച്ചേരി ലെഫ്റ്റ്. ഗവർണർ കിരൺ ബേദിയ്ക്ക് വളരെ സുപ്രധാനപദവി നൽകി ദില്ലിയിലേക്ക് മാറ്റുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ദില്ലിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചീഫ് ആയിട്ട് നിയമിക്കുമെന്നാണ് സൂചന. കിരൺ ബേദിയ്ക്ക് പകരം തമിഴ്‌നാട്ടിലെ പ്രമുഖ മുതിർന്ന ബിജെപി നേതാവ് എൽ. ഗണേശനെ താൽക്കാലികമായി ഗവർണർ ആയി നിയമിക്കുമെന്നാണ് ലഭിക്കുന്ന വാർത്ത. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായിട്ടുള്ള സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല

