Saturday, December 20, 2025

കോവിഡ് പ്രതിരോധം; സർക്കാർ വൻ പരാജയമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ചവന്നുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. പരിശോധനകളുടെ എണ്ണം കുറഞ്ഞുവരുന്നു . രേഖകളില്‍ കൃത്രിമം കാണിക്കുന്നു. മാത്രമല്ല , പ്രവാസികളുടെ കാര്യത്തിലും വീഴ്ചയുണ്ടായി. ഇപ്പോൾ ശരിയ്ക്കും പറയുകയാണെങ്കിൽ ജനങ്ങള്‍ സ്വയം ചികിത്സിക്കേണ്ട അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. രോഗികള്‍ വീട്ടില്‍ കഴിയുന്നത് ഫലപ്രദമല്ല. വീടുകളില്‍ ആര് ചികിത്സിക്കുമെന്നതും വ്യക്തമല്ല. ക്വാറന്റൈനുകള്‍ എല്ലാം പരാജയപ്പെട്ടു. ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. പ്രതിസന്ധിയിലായവര്‍ക്ക് 5000 രൂപ നേരിട്ട് നല്‍കണം. രോഗ പ്രതിരോധത്തിന് പ്രതിപക്ഷം എല്ലാ സഹകരണങ്ങളും നൽകും ‘-ചെന്നി​ത്തല പറഞ്ഞു.

Related Articles

Latest Articles