Monday, December 22, 2025

കോൺഗ്രസ് ശരിയല്ലെന്ന് സഞ്ജയ് ഝാ.അതിപ്പോഴാണോ മനസ്സിലായത്

കോണ്‍ഗ്രസ് നേതൃത്വത്തെയും പാര്‍ട്ടി  സംവിധാനത്തെയും ചോദ്യം ചെയ്ത്  കോണ്‍ഗ്രസ് വക്താക്കളിലൊരാളായ സഞ്ജയ് ഝാ രംഗത്ത്. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരനെതിരെ രാഹുല്‍ ഗാന്ധി പലപ്പോഴായി രംഗത്ത് വന്നുകൊണ്ടിരിക്കെയാണ് സഞ്ജയ് ഝായുടെ ലേഖനം പുറത്തുവരുന്നത്.

കോണ്‍ഗ്രസിന്റെ ആന്തരിക ഘടന ശരിയല്ലെന്നും പാര്‍ട്ടി അതിന്റെ അണികളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നില്ലെന്നും സഞ്ജയ് ഝാ ആരോപിക്കുന്നു. 

എന്നാല്‍ ഇദ്ദേഹത്തിന്റെ ആരോപണം നിഷേധിച്ച് മുതിര്‍ന്ന പാര്‍ട്ടി വക്താക്കളിലൊരാളായ അജയ് മാക്കന്‍ രംഗത്ത് വന്നു. ആഭ്യന്ത ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്നും അഭിപ്രായങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിക്കുള്ളില്‍ അവതരിപ്പിക്കാന്‍ തടസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ അതിന് ബദല്‍ മാര്‍ഗങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പാര്‍ട്ടി പരാജയമാണെന്നും സഞ്ജയ് ഝാ ആരോപിക്കുന്നു. എന്നാല്‍ പാര്‍ട്ടി ആരോപണം നിരസിക്കുകയും മുന്‍ പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധി ബദല്‍ അവതരിപ്പിക്കുകയും നിരവധി നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.

പാര്‍ട്ടി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയും നിരവധി കത്തുകള്‍ എഴുതിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. കുടിയേറ്റക്കാരെ നാട്ടിലേക്ക് അയയ്ക്കാന്‍ സോണിയ ഗാന്ധിയുടെ ഇടപെടലാണ് പാര്‍ട്ടിയുടെ പോഷക സംഘടനകളെ ദുരിതത്തിലായവര്‍ക്ക് സഹായം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു. 

പ്രശ്‌നങ്ങളോട് പാര്‍ട്ടി പ്രതികരിക്കുന്നുണ്ടെങ്കിലും അത് സമഗ്രമായ രീതിയിലല്ലെന്നും ഝാ ആരോപിക്കുന്നു. കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ മുന്‍ സഹായി പങ്കജ് ശങ്കര്‍ ആരോപിച്ചിരുന്നു. 

കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, സന്ദീപ് ദീക്ഷിത് തുടങ്ങിയ നേതാക്കളും കോണ്‍ഗ്രസ് നേതൃത്വത്തെ ചോദ്യംചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. പാര്‍ട്ടി സംവിധാനത്തില്‍ മാറ്റം വരണമെന്നും പാര്‍ട്ടിക്ക് മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

Related Articles

Latest Articles