Monday, December 22, 2025

ചരക്കുലോറിയ്ക്ക് പരിശോധനയില്ല; നാട്ടുകാരുടെ പ്രതിഷേധം

നെടുങ്കണ്ടം: കുമ്മായവുമായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറി ഇടുക്കിയിലെ കരുണാപുരത്ത് നാട്ടുകാര്‍ തടഞ്ഞു. പോലീസ് അനധികൃതമായി കടത്തിവിട്ടെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍പ്രതിഷേധിച്ചു.

സ്ഥലത്തെത്തിയ പൊലീസുമായി വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. പോലീസ് ജീപ്പിന് മുമ്പില്‍ കിടന്ന് വനിതാ പഞ്ചായത്തംഗം പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗത്തിനും സിപിഎം നേതാവിനുമെതിരേ പോലീസ് കേസെടുത്തു.

ഏലത്തോട്ടത്തിലേക്ക് കുമ്മായവുമായി വന്ന ലോറിക്കാണ് ചെക്ക്‌പോസ്റ്റ് കടന്നു പോകാന്‍ പോലീസ് അനധികൃതമായി അനുമതി നല്‍കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ കളക്ടറുടെ പാസുമായാണ് ലോറി എത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.

Related Articles

Latest Articles