Monday, January 5, 2026

ചെല്ലും ചെലവും കൊടുത്ത് ഗുണ്ടകളെ പാർട്ടി വളർത്തും ! നിയമത്തിന് മുന്നിൽ പെടുമ്പോൾ തള്ളിപ്പറയും | Communist

പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരാണ് ആകാശ് തില്ലങ്കരിയും കൂട്ടരും. എന്നാൽ പിന്നീട് അതെ പാർട്ടി തന്നെ അവരെ കയ്യൊഴിയുന്നു ഒരു സാഹചര്യമാണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്. സംഭാവം സമൂഹ മാധ്യമത്തിലുൾപ്പെടെ വലിയ ചർച്ച വിഷയമായി മാറിയിരുന്നു. നിരവധി പേരാണ് ഇതേ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. അശോകൻ പട്ടാലി എന്നുപറയുന്ന വ്യക്തി ഫേസ് ബുക്കിൽകുറിച്ചതിങ്ങനെയാണ്.

സ്കൂൾ ജീവിതകാലം മുതൽ കണ്ടു വന്ന ഒന്നാണ്, തല്ലാൻ പോകുന്നവൻ നേതാവാകുന്ന കാഴ്ച്ച, വിദ്യാർത്ഥി സംഘടനയിൽത്തുടങ്ങി യുവജന സംഘടന യിലും പിന്നീട് പാർട്ടി പ്രാദേശിക നേതൃത്വങ്ങളിലും അവരേക്കണ്ടിട്ടുണ്ട്. തല്ലാൻ പോകുന്നവനേ തിരുത്താൻ ആരും ശ്രമിക്കുന്നതായിക്കണ്ടിട്ടില്ല, പാർട്ടിയുടെ നിലനിൽപ്പിനും വിജയത്തിനുമായി എതിർ രാഷ്ട്രീയക്കാരെ കായികമായി കൈകാര്യം ചെയ്യാൻ അവരേ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും, ധീരൻമ്മാരായും വീരൻമ്മാരായും അവരെ വാഴ്ത്തിക്കൊണ്ടു നടക്കും, വല്ല കേസിലും അകപ്പെട്ട് ജയിലിൽ പോയാൽ തിരിച്ചു വരുമ്പോൾ മാലയിട്ട് പ്രകടനമായി നാടുമൊത്തം ധീര പരിവേഷം നൽകി അവരേ കൊണ്ടു നടക്കും…..

ഇവിടേയും രണ്ടു ചെറുപ്പക്കാരുടെ കാര്യത്തിലേക്കു വരാം ആകാശും അർജ്ജുനും ചെറുപ്പം മുതൽ cpm പാർട്ടിയേനെഞ്ചോടു ചേർത്തവർ, ഭ്രാന്തമായ ആ രാഷ്ട്രീയ വിധേയത്തിൽ അവർ ആദ്യം ചെയ്ത കുറ്റം പാർട്ടിക്കുവേണ്ടിത്തന്നെയായിരിക്കും, അവരേക്കൊണ്ട് പിന്നീടങ്ങോട്ട് പല ക്രിമിനൽ പ്രവർത്തനങ്ങളിലും നിങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടാകും, ഒരിക്കലെങ്കിലും നിങ്ങളവരേ തിരുത്താൻ തയ്യാറായിട്ടുണ്ടോ? ഉണ്ടെങ്കിൽ അവരിന്നീ നിലയിൽ എത്തില്ലായിരുന്നു. നിങ്ങൾക്കു വേണ്ടത് അനുസണയുള്ള കൊലയാളികളേ മാത്രമായിരുന്നു, അതിന് വേണ്ടി അവരുടെ കൊച്ചു കുറ്റങ്ങളെ പ്രോത്സാഹിപ്പിച്ച് നല്ല ഒത്ത ക്രിമിനലുകളാക്കി അവരെ വളർത്തി, നിങ്ങൾക്കു ബാധ്യത എന്നു തോന്നിയ ഘട്ടത്തിൽ മെല്ലെ ഒഴിവാക്കി എന്നതല്ലേ സത്യം. ഒരു നേതാവ് ഇന്ന് പറഞ്ഞത് ” ആകാശ് കൊട്ടേഷൻ രാജാവ് ” എന്നാണ്, സഖാവേ നിങ്ങളിൽ വളർന്ന നിങ്ങൾ വളർത്തിയൊരാൾ എങ്ങിനെ കൊട്ടേഷൻ രാജാവായി എന്നത് വിശദീകരിക്കേണ്ടത് നിങ്ങൾ തന്നെയാണ്… പാർട്ടിക്കുവേണ്ടി തല്ലാനും കൊല്ലാനും നടക്കുന്ന ആകാശ് മാർ ഓർക്കുക നാളെ നിങ്ങളുടെ അവസ്ഥയും ഇതു തന്നെയായിരിക്കും, ഇന്ന് നിങ്ങളെ ഇതിനൊക്കെ ഇറക്കി വിടുന്നവർ നാളെ വെള്ളയും വെള്ളയുംമിട്ട് ജനങ്ങൾക്കു മുമ്പിൽ മാന്യൻമാരായി നിങ്ങളെക്കുറ്റം പറയാൻ മുമ്പിലുണ്ടാകും….ചെറുപ്രായത്തിൽ കൂടെപ്പഠിക്കുന്നവരേ തല്ലിത്തോൽപ്പിക്കാൻ ആവേശം കൊടുക്കുന്ന നേതാക്കൾ ഒന്നറിയുക നിങ്ങളുടെ ആവേശം ആക്കുട്ടിയുടെ ഭാവിയും സമൂഹത്തിൻ്റെ സമാധാനവും ഒരു പോലെ തുലാസിലാക്കും…..

ശെരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ നടക്കുന്ന പരസ്യമായ രഹസ്യത്തെയാണ് ഈ പോസ്റ്റ് യിലൂടെ വരച്ചു കാട്ടുന്നത്. സ്വന്തം മക്കളെ വിദേശരാജ്യങ്ങളിൽ വിട്ട് പഠിപ്പിക്കുകയും പ്രവർത്തകരുടെ മക്കളെ വാളെടുക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന യജമാനന്മാർ ആണ് പാർട്ടിക്കുള്ളിൽ.

Related Articles

Latest Articles