Monday, December 15, 2025

ചൈനയുടെ ‘വൈറസ് ‘,സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും “തത്വമയി” പ്രത്യേക ചർച്ച

കൊറോണ വൈറസ് ബാധ മൂലമുണ്ടായ പ്രതിസന്ധി ലോക സാമ്പത്തിക രംഗവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും എങ്ങനെ കൈകാര്യം ചെയ്യുമെന്ന വിഷയത്തിൽ തത്വമയി ന്യൂസ് വിശദമായ ചർച്ചയും അവലോകനവും സംഘടിപ്പിച്ചു .പ്രമുഖ സാമ്പത്തിക വിദഗ്‌ധനും ,ചാർട്ടേർഡ് അക്കൗണ്ടന്റുമായ രഞ്ജിത് കാർത്തികേയൻ ,ലോകത്തിന്റെയും ,വിശിഷ്യാ ഇന്ത്യയുടെ സാമ്പത്തിക കയറ്റിറക്കങ്ങളും ,പ്രവർത്തന രീതികളും ചർച്ചയിൽ വിശദീകരിച്ചു .

ചൈനയുടെ സാമ്പത്തിക തന്ത്രങ്ങളും ഇന്ത്യക്ക് അതിനെ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും എന്ന വിഷയവും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു .ആഗോള സാമ്പത്തിക മേഖലയിലൂടെ ,അതിന്റെ പ്രത്യേകതകളിലൂടെയും നടപടികളിലൂടെയും സഞ്ചരിച്ച പരിപാടിയുടെ പൂർണ രൂപം രണ്ട് ഭാഗങ്ങളായി തത്വമയി ടിവിയിലും ,തത്വമയി ന്യൂസിലും അല്പസമയത്തിനകം സംപ്രേഷണം ചെയ്യും .

Related Articles

Latest Articles