ദില്ലി :പ്രത്യേക ട്രെയിനുകള്‍ ഇറക്കാന്‍ ആലോചന. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാനാണ് ട്രെയിന്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തുക. ദിവസം 400 ട്രെയിനുകള്‍ ഓടിക്കാനാണ് ആലോചന. വിശദ റിപ്പോര്‍ട്ട് റയില്‍വെ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചു.
കേരളം, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടത്. അതേസമയം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ അരലക്ഷം കടന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ ചികിത്സയ്ക്ക് പോയവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് റജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ക്ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, റിട്ടയര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കും.

