വിജയവാഡ : തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ പുരോഹിതർക്കും ജീവനക്കാർക്കും ഉൾപ്പെടെ 140 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, ക്ഷേത്രം അടച്ചിടാൻ സാധിക്കില്ലെന്ന് ദേവസ്ഥാനം അധികൃതർ.
ഇതേ തുടർന്ന് ക്ഷേത്രത്തിൽ ദിനംപ്രതി ആയിരക്കണക്കിന് ഭക്തർ എത്തുന്ന പശ്ചാത്തലത്തിൽ രോഗ വ്യാപനത്തിന് ഇടയാകുമെന്നാണ് പുരോഹിതരുടെ ആശങ്ക. എന്നാൽ, എന്തുവന്നാലും ക്ഷേത്രം അടച്ചിടാൻ കഴിയില്ലെന്ന നിലപാടിലാണ് ദേവസ്ഥാനം അധികൃതർ പറയുന്നത്.
ക്ഷേത്രം അടയ്ക്കില്ലെന്ന ബോര്‍ഡിന്റെ തീരുമാനത്തെ മുഖ്യപുരോഹിതന്‍ ആശങ്ക അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ലോക്ക്ഡൗണിന് ശേഷം ജൂണ്‍ പതിനൊന്നിനാണ് ക്ഷേത്രം വീണ്ടും തുറന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 35,000 ത്തോളം പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 10,03,832 ആയി ഉയര്‍ന്നു. ആകെ 25,602 പേരാണ് മരിച്ചത്. നിലവില്‍ 3.42 ലക്ഷം പേര്‍ ചികിത്സയിലുണ്ട്. 6.35 ലക്ഷം പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തമിഴ്‌നാട്ടിലുമാണ് കൂടുതല്‍ പേര്‍ക്കും രോഗം.

