Monday, May 20, 2024
spot_img

തിരുവനന്തപുരത്തിന് പിന്നാലെ എറണാകുളത്തും കോവിഡ് പിടിമുറുക്കുന്നു ; സ്ഥിതി അതീവ ഗുരുതരം , പുതിയ കണ്ടെയ്‌ൻമെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു.

കൊച്ചി: സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളത്ത് കനത്ത ജാഗ്രത തുടരുന്നു. ചൂർണിക്കര പഞ്ചായത്ത്‌ വാർഡ് (14), കാലടി പഞ്ചായത്ത്‌ വാർഡ് (8), കുമ്പളം വാർഡ് (2), ചെങ്ങമനാട് പഞ്ചായത്ത്‌ വാർഡ് (11), മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത്‌ വാർഡ് (17), തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി വാർഡ് (48) എന്നിവിടങ്ങള്‍ കണ്ടെയ്‌ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 35ആം വാർഡ് മൈക്രോ കണ്ടെയ്‌ൻമെന്‍റ് സോണാണ്. എടത്തല പഞ്ചായത്തിലെ‌ 5, 14 വാർഡുകൾ, ശ്രീമൂലനഗരം പഞ്ചായത്തിലെ‌ വാർഡ് 16 എന്നിവിടങ്ങള്‍ കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി.

എറണാകുളം ജില്ലയിൽ ഇന്നലെ 97 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 84 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ചെല്ലാനം, ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിൽ കൂടുതൽ രോഗികൾ. 19 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെല്ലാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 201 ആയി. ആലുവ ക്ലസ്റ്ററിൽ 37 പേർക്കും കീഴ്മാട് ക്ലസ്റ്ററിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ നാല് ആരോഗ്യപ്രവർത്തകർക്കു കൂടി കൊവിഡ് പൊസീറ്റിവായതോടെ രണ്ട് ദിവസത്തിനിടയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 14 ആയി. ജില്ലയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 764 പേരാണ്. 8 പേർ രോഗമുക്തി നേടി.

Related Articles

Latest Articles