Tuesday, December 16, 2025

പരിക്കേറ്റ ധീരസൈനികരെ സന്ദർശിച്ച് കരസേനാ മേധാവി…അതിർത്തിയിൽ കനത്ത ജാഗ്രതയിൽ സൈന്യം…

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ലഡാക്കിലെത്തിയ കരസേനാ മേധാവി ജനറല്‍ മുകുന്ദ് നരവനെ ലേയിലെ മിലിട്ടറി ഹോസ്പിറ്റലിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സൈനിക വിന്യാസം വിലയിരുത്താൻ കൂടിയാണ് നരവനെ ലഡാക്കിലെത്തിയത്.
ഗൽവാൻ സംഘർഷവും മറ്റു തർക്കവിഷയങ്ങളും ചർച്ച ചെയ്യാൻ ഇന്ത്യയും ചൈനയും ഉന്നതതല സൈനിക ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് കരസേനാ മേധാവിയുടെ സന്ദർശനം. ചൈനീസ് സൈന്യവുമായുള്ള ചർച്ചകളിലെ പുരോഗതിയും അദ്ദേഹം അവലോകനം ചെയ്യും. ഡൽഹിയിൽ നടന്ന ആർമി കമാൻഡേഴ്‌സ് കോൺഫറൻസിന്റെ അവസാന സെഷനിൽ പങ്കെടുത്ത ശേഷമാണ് നരവനെ ലേയിലേക്ക് പോയത്. സുരക്ഷാ സാഹചര്യം ഡൽഹിയിലെ ഉന്നത സൈനിക മേധാവികളുമായി തിങ്കളാഴ്ച ചർച്ച ചെയ്തിരുന്നു.

Related Articles

Latest Articles