തിരുവനന്തപുരം : കോവിഡ്19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം മാറ്റിവച്ചു. 30.03.2020 ന് കൊടിയേറി 08.04.2020 ന് ശംഖുമുഖത്ത് ആറാട്ടോടുകൂടി സമാപിക്കേണ്ടതായിരുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും സംസ്ഥാന ആഭ്യന്തര ആരോഗ്യ വകുപ്പുകളുടേയും നിർദേശത്തിൻ്റെ ഭാഗമായി അനുകൂലമായ കാലത്ത് നടത്തുന്നതിനായി മാറ്റി വച്ചതായി അധികൃതർ അറിയിച്ചു.

