Sunday, December 21, 2025

പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് കരസേനയുടെ അനുമതി

ദില്ലി: ചൈനയുടെ പ്രകോപനമുണ്ടായാല്‍ തോക്കെടുക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് കരസേനയുടെ അനുമതി. അതിര്‍ത്തിയില്‍ വെടിവയ്പ്പ് പാടില്ലെന്ന 1996 ലെ ഇന്ത്യ, ചൈന കരാറില്‍ നിന്ന് ഇന്ത്യ പിന്മാറി. കിഴക്കന്‍ ലഡാക്കില്‍ 30,000 സൈനികരെ കൂടി അധികമായി എത്തിച്ചു. പാം ഗോങ്, ഗല്‍വാന്‍, ഹോട്‌സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ സംഘര്‍ഷ സാഹചര്യം അതിരൂക്ഷമാണ്.

ഗല്‍വാന്‍ താഴ്‌വരയില്‍ ചൈന ഉയര്‍ത്തിയ അവകാശവാദം പിന്‍വലിക്കുംവരെ സൈനിക നടപടികള്‍ തുടരാനാണ് ഇന്ത്യയുടെ തീരുമാനം. ചൈനീസ് സൈനികരെ പിടികൂടി വിട്ടയച്ചതായി കേന്ദ്രമന്ത്രിയും കരസേന മുന്‍ മേധാവിയുമായ വി.കെ.സിങ് പറഞ്ഞു.

Related Articles

Latest Articles