ദില്ലി: കോവിഡ്-19യുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുന്നു. 30 ശതമാനം ശമ്പളമാണ് വെട്ടിക്കുറയ്ക്കുന്നത്. ശമ്പളം വെട്ടിക്കുറയ്ക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് പദ്ധതി. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം അറിയിച്ചത്.
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സംസ്ഥാന ഗവര്‍ണര്‍മാരും 30 ശതമാനം ശസളവും സംഭാവന നല്‍കും. സാമൂഹ്യ പ്രതിബന്ധത ഉയര്‍ത്തിപ്പിടിച്ചാണ് തീരുമാനം. ഒരു വര്‍ഷത്തേക്കാണ് ശമ്പളം കുറച്ചത്.എംപി ഫണ്ടും രണ്ട് വര്‍ഷത്തേക്ക് ഇല്ല. 2020-2021, 2021-2022 വര്‍ഷങ്ങളിലെ എംപി വികസന ഫണ്ടാണ് വേണ്ടെന്ന് വയ്ക്കുന്നത്.

