Saturday, December 20, 2025

ബാറ്ററി ബിലാൽ ഫുൾ ചാർജ് ആണ്.തെളിവെടുപ്പിൽ കണ്ടെത്തിയത് നിർണായക വിവരങ്ങൾ

കോട്ടയം:താഴത്തങ്ങാടിയിൽ ഇല്ലിക്കൽ പാറപ്പാടം ഷാനി മൻസിലിൽ ഷീബയെ തലയ്ക്കടിച്ചു കൊന്ന കേസിൽ തണ്ണീർമുക്കത്ത് തെളിവെടുപ്പ് തുടരുന്നു. ഷീബയുടെ മൊബൈൽ ഫോണും താക്കോൽക്കൂട്ടവും തണ്ണീർമുക്കം ബണ്ടിൽനിന്ന് േവമ്പനാട്ട് കായലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി പ്രതി മാലിപ്പറമ്പിൽ മുഹമ്മദ് ബിലാൽ മൊഴി നൽകിയിരുന്നു.


പ്രതി ബിലാൽ ഉപയോഗിച്ച 3 മൊബൈൽ ഫോണുകൾ, കത്തി, കത്രിക എന്നിവ തണ്ണീർമുക്കത്ത് കായലിൽ നിന്നു കണ്ടെടുത്തു. മൊബൈൽ ഫോണുകളിൽ ഒന്ന് കൊല്ലപ്പെട്ട ഷീബയുടേതാണ്. കത്തിയും കത്രികയും വയർ മുറിക്കാൻ ഉപയോഗിച്ചതാണ്. വയർ ഉപയോഗിച്ചാണ് ബിലാൽ സാലിയെയും ഷിബയെയും കെട്ടിയത്. ഉച്ചക്ക് ശേഷം ആലപ്പുഴയിൽ ബിലാൽ താമസിച്ചിരുന്ന ലോഡ്ജിൽ തെളിവെടുപ്പു നടത്തും.

Related Articles

Latest Articles