Wednesday, December 17, 2025

മത്തായിയുടെ മരണം: രണ്ട് വനംവകുപ്പ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാര്‍ സ്വദേശിയായ മത്തായിയുടെ മരണത്തില്‍ രണ്ടു വനംവകുപ്പ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നതിന് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കും

സംഭവ ദിവസം രാത്രി ഗുരുനാഥന്‍മണ്‍ ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ ചിറ്റാറിലെത്തി ജനറല്‍ ഡയറി കൊണ്ടു പോയി, രേഖകള്‍ തിരുത്തിയ ശേഷം പുലര്‍ച്ച ഇവര്‍ തന്നെ ഡയറി തിരിച്ചെത്തിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടാണ് രണ്ടു പേരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.നിരീക്ഷണ ക്യാമറ നശിപ്പിച്ചെന്നാരോപിച്ചാണ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മത്തായിയെ പിടികൂടിയത്. ഇയാളെ പിന്നീട് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Articles

Latest Articles