Tuesday, December 23, 2025

മമത – സിബിഐ പ്രശ്നം: ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി

ദില്ലി: മമത – സിബിഐ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി.

കൊല്‍ക്കത്തയില്‍ അന്വേഷണത്തിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സംഭവം രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയാണ്. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടിയതായി രാജ്നാഥ് സിംഗ് അറിയിച്ചു. കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് കമ്മീഷണര്‍ രാജീവ്‌ കുമാറിന്‍റെ മൊഴിയെടുക്കാന്‍ അനുമതി നേടിയ സിബിഐ ഉദ്യോഗസ്ഥര്‍ കമ്മീഷണറുടെ ഔദ്യോഗിക വസതിയില്‍ എത്തിയപ്പോള്‍ മമതാബാനര്‍ജിയുടെ അനുമതിയോടെ കൊല്‍ക്കത്ത പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Latest Articles