Saturday, December 13, 2025

മഹാരാഷ്ട്രയുടെ ആദ്യ വനിതാ തെരെഞ്ഞെടുപ്പ് കമ്മീഷണർ നിള സത്യനാരായണ്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: മഹാരാഷ്​ട്രയുടെ ആദ്യ വനിത തെരഞ്ഞെടുപ്പ് കമ്മീഷണറും എഴുത്തുകാരിയുമായ നിള സത്യനാരായണ്‍ കോവിഡ് ബാധിച്ച്‌ മരിച്ചു.72 വയസായിരുന്നു.

മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കവെയാണ് മരണം സംഭവിച്ചത്. ഇന്ന് പുലർച്ചെ നാലിനായിരുന്നു അന്ത്യം.1972 ലെ മഹാരാഷ്​ട്രയില്‍ നിന്നുള്ള ഐ.എ.എസ് ബാച്ചുകാരിയാണ് ഇവർ . 2009 ലാണ് മഹാരാഷ്​ട്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയോഗിക്കപ്പെട്ടത്. 2014 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. ഇതിനുപുറമേ ,മറാത്തി സിനിമകള്‍ക്കായി പാട്ടുകള്‍ എഴുതുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്. പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Related Articles

Latest Articles