പനാജി : കോവിഡ് പശ്ചാത്തലത്തിൽ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി മാസ്ക് ധരിക്കാത്ത ആളുകള്‍ക്ക് റേഷനും പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനവും നല്‍കേണ്ടെന്ന് തീരുമാനിച്ച് ഗോവ സര്‍ക്കാര്‍. ചീഫ് സെക്രട്ടറി പരിമള്‍ റായ് അധ്യക്ഷത വഹിച്ച സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം.മാസ്ക് ധരിക്കാതെ വരുന്ന ആളുകള്‍ക്ക് പമ്പുകളില്‍ നിന്നും ഇന്ധനം നല്‍കരുതെന്നും റേഷന്‍ കടകളില്‍ നിന്നും പലചരക്ക് സാധനങ്ങള്‍ നല്‍കരുതെന്നുമാണ് ഉത്തരവ്.
കേരളമടക്കം പല സംസ്ഥാനങ്ങളിലും പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. നിര്‍ദേശം ഫലപ്രദമായി നടപ്പാക്കാന്‍ ‘നോ മാസ്ക് നോ പെട്രോള്‍’ ‘നോ മാസ്ക് നോ റേഷന്‍’ കാംപയിനുകള്‍ തുടങ്ങാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. അതേസമയം, സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 1000 പേരില്‍ നിന്നും പിഴ ഇൗടാക്കിയതായി ഐ.ജി ജസ്പാല്‍ യോഗത്തില്‍ വ്യക്തമാക്കി.

