Friday, December 19, 2025

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നിലയിൽ ആശങ്ക ; വെന്റിലേറ്ററിൽ തുടരുന്നു

ദില്ലി : ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില വഷളായതായി റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഡേ‌ാക്‌ടർമാരുടെ വിദ്ധഗ്ധ സംഘം അദ്ദേഹത്തെ പരിചരിക്കാനായി ഉണ്ടെന്നും ആശുപത്രി അറിയിച്ചു. തലച്ചോറിൽ രക്തം കട്ട പിടിച്ചത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് പിന്നാലെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പ്രണബ് മുഖർജി ഇപ്പോൾ ജീവൻ നിലനിർത്തുന്നത്.

നേരത്തെ എല്ലാവരുടെ ആശംസകളും ഡോക്ടർമാരുടെ ആത്മാർത്ഥമായ പരിശ്രമവും കൊണ്ട് പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി രാവിലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും അഭിജിത് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ , ഇതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നീല വഷളായതായി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവരുന്നത്.

Related Articles

Latest Articles