Saturday, October 17, 2026

മൂന്ന് മാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നു

തിരുവനന്തപുരം പൊഴിയൂരില്‍ മൂന്ന് മാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. പൊഴിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹമാണ് സെമിത്തേരിയില്‍ നിന്ന് പുറത്തെടുക്കുന്നത്.

മരണത്തില്‍ ദുരൂഹതയെന്ന് ജോണിന്റെ സഹോദരിയും അച്ഛനും സംശയം അറിയിച്ചതോടെയാണ് മൃതദേഹം പുറത്തെടുത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പൊഴിയൂര്‍ പൊലീസ് തീരുമാനിച്ചത്. ജോണിന്റേത് ആത്മഹത്യ എന്നാണ് ഭാര്യയും മക്കളും പൊലീസിന് മൊഴി നല്‍കിയിരുന്നത്.

Related Articles

Latest Articles