Monday, December 22, 2025

രാജ്യത്തിന്റെ വീരപുത്രന് ആദരാഞ്ജലികളുമായി ജന്മനാട്; കേണല്‍ സന്തോഷ് ബാബുവിന് വിട

ഹൈദരാബാദ്: ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ സംസ്‌കാര ചടങ്ങുകള്‍ തെലങ്കാനയിലെ സുര്യപേട്ടില്‍ പൂര്‍ത്തിയായി.

പ്രത്യേക വിമാനത്തില്‍ എത്തിച്ച സന്തോഷ് കുമാറിന്റെ ഭൗതിക ശരീരം സൈനിക അടമ്പടിയോടെയാണ് തെലുങ്കാനയിലെ സൂര്യാപേട്ടിലേക്ക് എത്തിച്ചത്. നൂറ് കണക്കിനാളുകളാണ് വീട്ടുവളപ്പില്‍ നടക്കുന്ന സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്. ദില്ലിയില്‍ താമസിക്കുന്ന ഭാര്യ സന്തോഷിയും രണ്ട് മക്കളടങ്ങുന്ന കുടുബത്തെ നേരത്തെ നാട്ടിലേക്ക് എത്തിച്ചിരുന്നു.

ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കോംഗോ ദൗത്യത്തിലുള്‍പ്പെടെ സജീവ സാന്നിധ്യമായിരുന്നു കേണല്‍ സന്തോഷ് ബാബു. വരുന്ന രണ്ട് ദിവസവും തിരക്കിലായിരിക്കുമെന്നും രണ്ട് മാസത്തിനുളളില്‍ എല്ലാം ശാന്തമാകുമെന്നുമായിരുന്നു അവസാന ഫോണ്‍ വിളിയില്‍ സന്തോഷ് ബാബു ഭാര്യ സന്തോഷിയോട് പറഞ്ഞത്. ഇനി ഒപ്പമുണ്ടാകില്ലെങ്കിലും അഭിമാനമാനെന്നാണ് സന്തോഷ് ബാബുവിന്റെ അമ്മയുടെ പ്രതികരണം.

Related Articles

Latest Articles