Saturday, December 20, 2025

രാജ്യത്ത് 24 മണിക്കൂറിനിടെ 62,064 പേര്‍ക്ക് കോവിഡ് , മരണം 1,007

ദില്ലി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു. തുടര്‍ച്ചയായി നാലാം ദിനവും അറുപതിനായിരത്തിന് മുകളില്‍ പോസിറ്റിവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 62,064 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു . ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 22,15,075 ആയി.

ഒരു ദിവസത്തിനിടെ 1,007 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗ ബാധയെത്തുടര്‍ന്ന് രാജ്യത്തെ മരണം 44,386 ആയി ഉയർന്നു . രാജ്യത്ത് രോഗ മുക്തി നേടുന്നവരുടെ എണ്ണം 15 ലക്ഷം കടന്നു. ഇതുവരെ 15,35,744 പേര്‍ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 69.33 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം, രണ്ട് ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

Related Articles

Latest Articles