ദില്ലി: രാജ്യത്ത് 25 ലക്ഷം കോവിഡ് 19 സാമ്പിള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍. ബുധനാഴ്ച ഉച്ചയോടെയാണ് 25,36,156 പരിശോധനകള്‍ പൂര്‍ത്തിയാക്കിയതെന്നും ഐസിഎംആര്‍ അറിയിച്ചു. ചൊവ്വാഴ്ച 1,07,609 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഒരു ലക്ഷത്തിലധികം പരിശോധനകളാണ് നടത്തിയതെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
രാജ്യത്ത് 555 ലാബുകളിലാണ് പരിശോധനകള്‍ നടത്തുന്നത്. ഇതില്‍ 391 ലാബുകള്‍ ഐസിഎംആര്‍റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 164 ലാബുകള്‍ സ്വകാര്യ മേഖലയിലും. 1,07,609 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 89,466 സാമ്പിളുകള്‍ ഐസിഎംആര്‍ ലാബുകളിലും 18,143 സാമ്പിളുകള്‍ സ്വകാര്യ ലാബുകളിലുമാണ്. രാജ്യത്ത്
1,06,750 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 42,298 പേര്‍ക്ക് രോഗം ഭേദമായി. 3,303 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 61,149 പേര്‍ ചികിത്സയിലാണ്.

