Tuesday, December 23, 2025

രാജ്യസഭ തെരെഞ്ഞെടുപ്പ് മാറ്റിവെച്ചു

ദില്ലി : രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. രാജ്യത്ത് ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്ന മാര്‍ച്ച്‌ 31ന് ശേഷമുളള സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തെരഞ്ഞെടുപ്പ് തീയതിയെ സംബന്ധിച്ച്‌ തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മാര്‍ച്ച്‌ 26 നായിരുന്നു തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഗുജറാത്തിലും ആന്ധ്രാപ്രദേശിലും നാലു സീറ്റുകള്‍ വീതവും രാജസ്ഥാന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മൂന്ന് സീറ്റുകളില്‍ വീതവുമാണ് ഒഴിവു വരുന്നത്.ഒഴിവുവരുന്ന 18 രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് കണ്ടാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Related Articles

Latest Articles