Sunday, December 21, 2025

ലോക്ക്ഡൗണും മാസ്ക്കും കള്ളന്മാർക്ക് അനുഗ്രഹം; മാസ്ക്ക് ധരിച്ച് മോഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാസ്‌ക്ക് ധരിച്ചെത്തിയാള്‍ വാഹനത്തില്‍ നിന്നും രേഖകള്‍ മോഷ്ടിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഷെബിന്‍ഷായുടെ വാഹനത്തില്‍ നിന്നാണ് രേഖകള്‍ മോഷ്ടിക്കപ്പെട്ടത്.

ഡോ. ഷെബിന്‍ഷായുടെ വിവിധ സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ലാപ് ടോപ് ബാഗാണ് കാറിനു മുന്നിലെ സീറ്റില്‍ വച്ചിരുന്നത്. മാസ്‌ക്ക് ധരിച്ചെത്തിയ ആള്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി ബാഗെടുത്ത് മുന്നോട്ടു നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കന്റോമെന്റ് പൊലീസ് കേസെടുത്തു

Related Articles

Latest Articles