കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം. പി അഷറഫ് ആണ് മരിച്ചത്. 53 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. എറണാകുളം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം . എന്നാൽ ഇദ്ദേഹത്തിന് മറ്റെന്തെങ്കിലും രോഗമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അഷറഫിന്റെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപത്തൊന്നായി.

